ഇംഫാൽ: മണിപ്പൂരിൽ ഭരണമുറപ്പിച്ച് ബിജെപി. 60 സീറ്റുകളുള്ള മണിപ്പൂരിൽ 29 സീറ്റുകളിൽ ബിജെപി മുന്നിലാണ്. കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകളാണ് വേണ്ടത്. നിലവിലെ മുഖ്യമന്ത്രി ബിരേൺ സിങ് ഹെയിങ്ങഗാങ് മണ്ഡലത്തിൽ നിന്നും 18,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ ബിജെപി സഖ്യ കക്ഷിയായിരുന്ന എൻപിപി, എൻപിഎഫ് എന്നീ കക്ഷികൾക്ക് യഥാക്രമം 10 ,5 എന്നിങ്ങനെയാണ് ലീഡ് നില.
ഒമ്പത് സീറ്റിലാണ് കോൺഗ്രസ് മുന്നേറ്റം. ആറ് രാഷ്ട്രീയ പാർട്ടികളുടെ സഖ്യം രൂപീകരിച്ചാണ് കോൺഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2017ലെ തെരഞ്ഞെടുപ്പിൽ 21 സീറ്റുകൾ നേടിയ ബി.ജെ.പി നാല് വീതം സീറ്റുകളുള്ള നാഗാ പീപ്പിൾസ് ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവയുമായി ചേർന്ന് അധികാരത്തിൽ വരികയായിരുന്നു. ലോക് ജനശക്തി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവരുടെ ഓരോ അംഗങ്ങളും ഒരു സ്വതന്ത്രനും ബി.ജെ.പിക്ക് പിന്തുണ നൽകി. അതേസമയം, ഇത്തവണ ബി.ജെ.പി ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
