റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: കടുത്തുരുത്തി ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചു

March 10, 2022 - 2:36 pm

കോട്ടയം : ക്ഷീര വികസന വകുപ്പിൻ്റെ ആ ഭിമുഖ്യത്തിൽ  സംഘടിപ്പിച്ച കടുത്തുരുത്തി ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം സി.കെ ആശ എം.എല്‍. എ ഉദ്ഘാടനം ചെയ്തു. കരിപ്പാടം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കരിപ്പാടം എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തില്‍ നടന്ന  പരിപാടിയില്‍  കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ അദ്ധ്യക്ഷത വഹിച്ചു.  മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സൈനമ്മ ഷാജു, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോണി തോട്ടുങ്കല്‍ എന്നിവർ പങ്കെടുത്തു.   

രാവിലെ നടന്ന കന്നുകാലി പ്രദര്‍ശന മത്സരം വെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു അദ്ധ്യക്ഷത വഹിച്ചു. 

ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാലളന്ന   ക്ഷീര കർഷകൻ സേവ്യര്‍ പൈനുംങ്കല്‍, ക്ഷീര കർഷക ആഷിലി ജോണ്‍, എസ് സി _എസ്.ടി  വിഭാഗത്തിൽ ഏറ്റവും കൂടുതല്‍ പാലളന്ന  ക്ഷീരകര്‍ഷകന്‍ സുരേഷ് നിരവന, മികച്ച സമ്മിശ്ര കര്‍ഷകന്‍ റിജു, മികച്ച യുവകര്‍ഷകന്‍ സോണി എസ് സോമന്‍, മികച്ച ക്ഷീര സംഘമായി തിരഞ്ഞെടുക്കപ്പെട്ട ഞീഴൂര്‍ ക്ഷീരസംഘം, ക്ഷീര വര്‍ദ്ധിനി പദ്ധതിയില്‍ മികച്ച പ്രവർത്തനം നടത്തിയ ആയാംകുടി ക്ഷീരസംഘം,  ക്ഷീര സംഘങ്ങളില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ എന്നിവരെ ചടങ്ങിൽ  ആദരിച്ചു. ഗവ്യ ജാലകം, സൗജന്യ മെഡിക്കല്‍ ക്യാമ്പ്,  ഡയറി എക്‌സിബിഷന്‍ എന്നിവയും നടത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *