റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിപണിയില്‍ മുന്നേറ്റം

April 27, 2022 - 5:58 pm

മുംബൈ: രണ്ടു ദിവസത്തെ തിരിച്ചടികള്‍ക്കൊടുവില്‍ വിപണി നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. ആഗോള വിപണികള്‍ നേട്ടത്തില്‍ തുടര്‍ന്നതും ആഭ്യന്തര വിപണികളെ മുന്നോട്ട് കുതിക്കാനുള്ള പിന്തുണയേകി. എല്ലാ വിഭാഗം ഓഹരികളിലും മുന്നേറ്റം ദൃശ്യമായപ്പോള്‍ നിഫ്റ്റി വീണ്ടും 17,200 നിലവാരത്തിലേയ്ക്കു തിരിച്ചെത്തി. വിപണിയില്‍ ചാഞ്ചാട്ടം കുറഞ്ഞ ദിവസമായിരുന്നു ഇന്നലെ. ഐടി, ഓട്ടോ, എഫ്.എം.സി.ജി. തുടങ്ങിയ ഓഹരികളുടെ ബലത്തില്‍ സൂചികകള്‍ മികച്ചനേട്ടമുണ്ടാക്കി.സെന്‍സെക്സ് 776.72 പോയിന്റ് നേട്ടത്തില്‍ 57,356.61ലും നിഫ്റ്റി 246.80 പോയിന്റ് ഉയര്‍ന്ന് 17,200.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ്1.37 ശതമാനവും നിഫ്റ്റി 1.46 ശതമാനവുമാണ് ഉയര്‍ന്നത്. ചൈനയിലെ ലോക്ഡൗണ്‍ ഭീതിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതാണ് വിപണി നേട്ടമാക്കിയത്.അദാനി പോര്‍ട്സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, റിലയന്‍സ്, സിപ്ല, ടാറ്റ മോട്ടോഴ്സ്, എല്‍ ആന്‍ഡ് ടി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍. ഒ.എന്‍.ജി.സി, ആക്സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ്, ടി.സി.എസ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലായിരുന്നു.

ഓട്ടോ, റിയാല്‍റ്റി, പവര്‍ സൂചികകള്‍ 2-3ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.7-1.6ശതമാനം നേട്ടം രേഖപ്പെടുത്തി ഓഹരി വിപണി മുന്നേറിയപ്പോള്‍ 15 കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്നലെ നേട്ടമുണ്ടാക്കാനായത്. അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡി എം, ഫെഡറല്‍ ബാങ്ക് , ഹാരിസണ്‍സ് മലയാളം , കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് , മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് , മണപ്പുറം ഫിനാന്‍സ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. എവിറ്റി, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റുട്ടൈല്‍, ഈസ്റ്റേണ്‍ ട്രെഡ്സ്, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് തുടങ്ങിയവയുടെ ഓഹരി വിലകളില്‍ ഇടിവുണ്ടായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *