കൊച്ചി: പനമ്പിള്ളി നഗറിലെ വാടക വീട്ടിൽ നിന്നും 92 കിലോ ചന്ദനമരം പിടികൂടി വനംവകുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ്. 14/5/2022 (ശനിയാഴ്ച) രാവിലെ വാടകവീട്ടിൽ ചന്ദന കച്ചവടം നടക്കുന്നുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഇടുക്കിയിൽ നിന്നാണ് ചന്ദനത്തടികൾ കൊണ്ടുവന്നത് എന്നാണ് സൂചന. സാജു സെബാസ്റ്റ്യൻ എന്നയാളാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. വിവരം ലഭിച്ചയുടൻ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു എന്ന് റേഞ്ച് ഓഫീസർ പറഞ്ഞു. ചന്ദനം വാങ്ങാനെത്തിയ മൂന്നു പേർ അടക്കം അഞ്ചു പേർ പിടിയിലായി. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
