റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മികച്ച പോലീസ് സ്റ്റേഷനുള്ള പുരസ്‌കാരം ഒറ്റപ്പാലം സ്റ്റേഷന്

June 7, 2022 - 9:04 am

ഒറ്റപ്പാലം: കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്‌കാരം ഒറ്റപ്പാലം സ്റ്റേഷന്. 2021-ലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണിത്. പുരസ്‌കാരവിവരം അറിയിച്ചുകൊണ്ടുള്ള സംസ്ഥാന പോലീസ് മേധാവിയുടെ കത്ത് പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ചു.

പുരസ്‌കാരം വെള്ളിയാഴ്ച 10.30-ന് സംസ്ഥാന പോലീസ് ആസ്ഥാനത്തെ ചടങ്ങിൽ വിതരണം ചെയ്യും. 2021-ൽ സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന ഉദ്യോഗസ്ഥനാണ് പുരസ്‌കാരം ഏറ്റുവാങ്ങുക. മികച്ചക്രമസമാധാനപാലനം, അന്വേഷണമികവ്, കേസുകൾ തീർപ്പാക്കുന്നതിലുള്ള മികവ്, ജനക്ഷേമപ്രവർത്തനങ്ങൾ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പരിഹരിക്കൽ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.

പാലക്കാട് ജില്ലയിൽത്തന്നെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന സ്റ്റേഷനാണ് ഒറ്റപ്പാലം. ജില്ലയിൽ ഏറ്റവുംവലിയ അധികാരപരിധിയുള്ള സ്റ്റേഷനുമാണ്. നേരത്തെ വനിതാ-ശിശു സൗഹൃദ പോലീസ് സ്റ്റേഷനായും ഒറ്റപ്പാലം സ്റ്റേഷനെ പ്രഖ്യാപിച്ചിരുന്നു. വി. ബാബുരാജനാണ് നിലവിൽ പോലീസ് ഇൻസ്‌പെക്ടർ. പി. ശിവശങ്കരനാണ് സബ് ഇൻസ്‌പെക്ടർ.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *