റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആമിര്‍ ലിയാക്കത്ത് മരിച്ച നിലയില്‍

June 10, 2022 - 10:34 am

കറാച്ചി: പാകിസ്താനിലെ പ്രമുഖ ടെലിവിഷന്‍ അവതാരകനും ദേശീയ അസംബ്ലി മുന്‍ അംഗവുമായ ആമിര്‍ ലിയാക്കത്ത് (49) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. രാത്രിയില്‍ വീട്ടില്‍ ബോധരഹിതനായ നിലയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫിന്റെ പ്രമുഖ നേതാവാണ് ലിയാക്കത്ത്. ബുധാഴ്ച രാത്രി ചില ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നുവെങ്കിലും ആശുപത്രിയില്‍ പോകാന്‍ അദ്ദേഹം തയ്യാറായില്ല.വ്യാഴാഴ്ച രാവിലെ മുറിയില്‍നിന്ന് ഒരു നിലവിളി കേട്ടിരുന്നതായി ലിയാക്കത്തിന്റെ ജീവനക്കാരന്‍ പറയുന്നു. എന്നാല്‍, മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. നിരവധി തവണ വിളിച്ചിട്ടും മറുപടിയൊന്നും കിട്ടാഞ്ഞതിനെ തുടര്‍ന്ന് വീട്ടുജോലിക്കാന്‍ വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് ബോധരഹിതനായ നിലയില്‍ ലിയാക്കത്തിനെ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങളും ഒപ്പം മുറിയില്‍ നിന്നുള്ള തെളിവുകളും ശേഖരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *