റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുജറാത്തിൽ പുതിയ എയർ ക്രാഫ്റ്റ് നിർമ്മാണ പ്ലാന്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു

October 31, 2022 - 6:50 am

​ഗുജറാത്ത് : സി 295 എയർക്രാഫ്റ്റുകളുടെ നിർമ്മാണത്തിനായുള്ള പ്ലാന്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടിയാണ് ടാറ്റയുടെ ഈ പ്ലാൻറിൽ സി-295 വിമാനം നിർമ്മിക്കുന്നത്. 40 വിമാനങ്ങളാണ് വ്യോമസേനയ്ക്ക് വേണ്ടി നിർമ്മിക്കുന്നത്. ബാക്കി കയറ്റുമതിക്കാണ് ഉദ്ദേശിക്കുന്നത്.

ഇപ്പോൾ പുതിയ ഇന്ത്യ ഒരു പുതിയ ചിന്താഗതിയിലും പുതിയ തൊഴിൽ സംസ്കാരത്തിലും പ്രവർത്തിക്കുകയാണ്. പഴയ തീരുമാനങ്ങൾ സർക്കാർ ഉപേക്ഷിച്ചവെന്നും നരേന്ദ്രമോദി വ്യക്തമാക്കി. സർക്കാരിന് മാത്രമേ എല്ലാം അറിയൂ എന്നും എല്ലാം തങ്ങൾ മാത്രം ചെയ്താൽ മതിയെന്നുമുള്ള ചിന്താഗതിയിൽ വളരെക്കാലമായി സർക്കാരുകൾ പ്രവർത്തിക്കുന്നു.

ഈ ചിന്താഗതി രാജ്യത്തെ പ്രതിഭകളെ അടിച്ചമർത്തി, സ്വകാര്യമേഖലയെ വളരാൻ അനുവദിച്ചില്ലെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. അസംസ്കൃത വസ്തുക്കൾ, വൈദ്യുതി/ജലവിതരണം എന്നിവയുടെ ആവശ്യകതയിൽ ഉറപ്പാക്കുന്നതിന് ഉറച്ച നയമോ ഉത്തരവാദിത്തമോ ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *