റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സന്നിധാനത്ത് തിരക്കേറി; വില്ലനായി മാലിന്യം

November 21, 2022 - 4:16 pm

ശബരിമല: ശബരിമലയില്‍ ഭക്തരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുന്നതില്‍ പരാജയപ്പെട്ട് ദേവസ്വം ബോര്‍ഡ്. വലിയ നടപ്പന്തലിന് സമീപം ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ വീണ് മണിക്കൂറുകളാണ് കിടന്നത്. ഇത് ഭക്ഷിക്കാന്‍ പന്നിക്കൂട്ടം എത്തിയിട്ട് പോലും നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറായില്ല.

മാളികപ്പുറം ക്ഷേത്രത്തിനു സമീപവും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടക്കം കുന്നുകൂടുന്നുണ്ട്. ഇവിടെ പന്നികള്‍ തമ്പടിക്കുന്നത് ഭക്തര്‍ക്ക് ഭീഷണിയാവുന്നുണ്ട്. മാലിന്യം തിന്നാന്‍ വരുന്ന പന്നികള്‍ നടവഴിയിലേക്ക് മാലിന്യങ്ങള്‍ തട്ടിത്തെറിപ്പിക്കുന്നതും പതിവ് സംഭവാണ്. മാലിന്യം കൃത്യസമയത്ത് തന്നെ നീക്കാന്‍ തയ്യാറായാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ ഇത് ചെയ്യാന്‍ തയ്യാറാവാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *