റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിൾ ടെസ്റ്റിങ്ങ് സ്റ്റേഷന്റേയും ഡ്രൈവിങ്ങ് ടെസ്റ്റ് ട്രാക്കിന്റേയും ഉദ്ഘാടനം വ്യാഴാഴ്ച

January 3, 2023 - 10:45 pm

മോട്ടോർ വാഹന വകുപ്പിന്റെ തൃപ്പൂണിത്തുറ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിൽ നിർമാണം പൂർത്തീകരിച്ച കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിൾ ടെസ്റ്റിങ്ങ് സ്റ്റേഷന്റേയും ഡ്രൈവിങ്ങ് ടെസ്റ്റ് ട്രാക്കിന്റേയും ഉദ്ഘാടനം വ്യാഴാഴ്ച (ജനുവരി 5) നടക്കും. രാവിലെ 9.30ന് പുത്തൻകുരിശിന് സമീപം പുറ്റുമാനൂരിലെ ടെസ്റ്റിംഗ് സ്റ്റേഷനിൽ നടക്കുന്ന ചടങ്ങ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. പി.വി ശ്രീനിജിൻ എം.എൽ.എ അധ്യക്ഷനാകുന്ന ചടങ്ങിൽ ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ കെ. ബാബു, അനൂപ് ജേക്കബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്  തോമസ്, ട്രാൻസ്പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ, ജില്ലാ കളക്ടർ ഡോ. രേണുരാജ്,  എറണാകുളം റൂറൽ എസ്.പി വിവേക് കുമാർ, അഡീ. ട്രാൻസ്പോർട്ട് കമ്മീഷണർ പി.എസ്. പ്രമോദ് ശങ്കർ, വടവുകോട്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരികേശൻ, വിവിധ ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *