റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.പി.എല്‍: ത്രെഡ്‌സ് പൊരുതിത്തോറ്റു

January 13, 2023 - 12:21 pm

കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്.സി. കേരള പോലീസിനോടു പൊരുതിത്തോറ്റു. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍
2-0 ത്തിനാണു പോലീസുകാര്‍ ജയിച്ചത്. വി.ജി. ശ്രീരാഗ് 15-ാം മിനിറ്റില്‍ ആദ്യ ഗോളടിച്ചു. 82-ാം മിനിറ്റില്‍ വി.എച്ച്. മിദ്‌ലാജ് നേടിയ ഗോളില്‍ പോലീസ് ജയമുറപ്പിച്ചു. കഴിഞ്ഞ തവണ കിരീടം നേടിയ ടീമില്‍നിന്നു വ്യത്യസ്തമായി പുതുമുഖങ്ങളുമായാണ് ഗോള്‍ഡന്‍ ത്രെഡ്‌സ് സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയത്.

പന്തടക്കത്തില്‍ ടീം ആധിപത്യം പുലര്‍ത്തിയെങ്കിലും പോലീസ് വല ഭേദിക്കാനായില്ല. രണ്ടാം പകുതിയില്‍ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡില്‍ കുരുങ്ങി. ഡി. നിഖില്‍ നായകനായ ടീമില്‍ ആദര്‍ശ് എന്‍.എ. രാജഗോപാല്‍, ക്രൈസ്റ്റ്, സുബി, പാട്രിക്, ഇ.എസ്. സജീഷ്, എ. ദിപിന്‍, ജിനില്‍ ഗോപി, യാനിക്, അജാത് സാഹിം എന്നിവര്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ചു. സോളി സേവ്യറാണ് ടീം കോച്ച്. 15 ന് ഡോണ്‍ ബോസ്‌കോയ്‌ക്കെതിരേയാണ് അടുത്ത മത്സരം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *