റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാരവൃത്തി: ഇറാനില്‍ മുന്‍മന്ത്രിക്ക് വധശിക്ഷ

January 13, 2023 - 12:39 pm

ടെഹ്‌റാന്‍: ചാരവൃത്തി ആരോപണക്കേസില്‍ ഇറാനില്‍ മുന്‍ പ്രതിരോധ സഹമന്ത്രിക്ക് വധശിക്ഷ. ഇറാനിയന്‍-ബ്രിട്ടീഷ് ഇരട്ടപൗരത്വമുള്ള അലിറെസ അക്ബാരിക്കാണു ശിക്ഷ ലഭിച്ചത്. രഹസ്യവിവരങ്ങള്‍ ബ്രിട്ടനു ചോര്‍ത്തി നല്‍കിയെന്നതടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് അക്ബാരിക്കെതിരേ ചുമത്തിയിരുന്നത്. ഇതില്‍ കഴമ്പുണ്ടെന്നു കണ്ടെത്തി വധശിക്ഷ വിധിച്ചതു സുപ്രീം കോടതി ശരിവച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

1997-2005 കാലയളവിലാണ് അക്ബാരി പ്രതിരോധ സഹമന്ത്രിയായിരുന്നത്. നിലവില്‍ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയായ അലി ഷംഖാനിയുടെ ഉറ്റ അനുയായി ആയിരുന്നു അക്ബാരി. അലി ഷംഖാനി പ്രതിരോധമന്ത്രിയായിരിക്കെയാണ് അക്ബാരി സഹമന്ത്രിപദം അലങ്കരിച്ചത്. 1980 കളിലെ ഇറാനുമായുള്ള യുദ്ധകാലം മുതല്‍ ഷംഖാനിയുമായി അക്ബാരി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. 2019-ലാണ് അറസ്റ്റിലായത്. ബ്രിട്ടീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ രാജ്യത്തെ നിര്‍ണായക ഏജന്റുമാരിലൊരാളാണ് അക്ബാരിയെന്ന് ഇറാന്‍ ഇന്റലിജന്‍സ് മന്ത്രാലയം പറയുന്നു. തന്ത്രപ്രധാന സ്ഥാനങ്ങളില്‍ അക്ബാരിക്ക് നിര്‍ണായക സ്വാധീനവുമുണ്ട്. ഇതിലൂടെ നിര്‍ണായകവിവരങ്ങള്‍ ശത്രുവിനു ചോര്‍ത്തിനല്‍കുന്നുമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, അക്ബാരിയുടെ വധശിക്ഷ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളുടെ അനന്തരഫലമാണെന്നും അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെയിംസ് വെര്‍ലി ആവശ്യപ്പെട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *