റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

March 23, 2023 - 8:37 pm

റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പശ്ചിമ ബംഗാൾ രാജ് നഗർ സ്വദേശി സുകുമാർ മൈത്രി (37) ആണ് മരിച്ചത്. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഒരു സ്‍കഫോൾഡിങ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. നാല് മാസം മുമ്പാണ് ജോലിക്കായി അദ്ദേഹം സൗദി അറേബ്യയിൽ എത്തിയത്. ജോലിസ്ഥലത്ത് സഹപ്രവർത്തകർക്കൊപ്പം ഇരിക്കുമ്പോൾ പെട്ടെന്ന് തളർന്നു വീഴുകയായിരുന്നു. തുടർന്ന് ബോധം നഷ്ടപ്പെടുകയും ചെയ്‍തു. അൽ മന ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം അൽ മന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുന്നു.

കണ്ണൂർ സ്വദേശിയായ മറ്റൊരു പ്രവാസിയും കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കൂത്തുപറമ്പ് കാട്ടിൽ പുരയിൽ ബഷീർ (47) ആണ് മരിച്ചത്. ശനിയാഴ്ച നാട്ടിൽ പോകാനിരിക്കവെ കുവൈത്ത് സിറ്റിയിലെ മാലിയയിലുള്ള താമസ സ്ഥലത്തുവെച്ചാണ് അന്ത്യം സംഭവിച്ചത്.16 വർഷമായി പ്രവാസിയായിരുന്ന ബഷീർ, കുവൈത്ത് സിറ്റിയിൽ പാചകക്കാരനായി ജോലി ചെയ്‍തുവരികയായിരുന്നു. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാര്യ – നജ്‍മ. മക്കൾ – നഫ്‍സിന, ഷഹബാസ്, മരുമകൻ – മുനീർ

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *