റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബീജത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും എ.ഐ

June 13, 2023 - 10:34 am

കാലിഫോര്‍ണിയ: മനുഷ്യബീജത്തിന്റെ നിലവാര പരിശോധനയ്ക്കും എ.ഐ. ഇതോടെ, ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ക്കായുള്ള ചികിത്സയ്ക്കു ചെലവ് കുറയും. കാലിഫോര്‍ണിയയിലെ ഓമ ക്ലിനിക്കിലെ ഗവേഷകരാണു ബീജത്തിന്റെ ഗുണനിലവാര പരിശോധനയ്ക്ക് എ.ഐയെ പരിശീലിപ്പിച്ചത്. മികച്ച ചലനശേഷിയുള്ള ബീജങ്ങളെയാണ് എ.ഐ. തിരിച്ചറിയുന്നത്. മികച്ച ബീജങ്ങളെ തെരഞ്ഞെടുത്ത് കൃത്രിമ ബീജസങ്കലനം നടത്തിയാല്‍ വിജയസാധ്യത കൂടുമെന്നു ഗവേഷണ സംഘാംഗമായ ഡോ. കിരണ്‍ ജോഷി അറിയിച്ചു. സാധാരണ കൃത്രിമ ബീജസങ്കലത്തിന് 33 ശതമാനമാണു വിജയസാധ്യത. പതിറ്റാണ്ടുകളായി ശുക്ലത്തില്‍ ബീജത്തിന്റെ എണ്ണം കുറഞ്ഞുവരികയാണ്. വന്ധ്യതാ നിരക്ക് കൂടിവരാന്‍ ഇതും കാരണമാണ്. 1,000 പുരുഷന്മാരില്‍ പുതിയ സാങ്കേതികവിദ്യ പരീക്ഷിച്ചതായി ഡോ. കരണ്‍ അറിയിച്ചു. ഒരു സാമ്പിളില്‍ 20,000 ബീജങ്ങള്‍ വരെയാണ് ഉണ്ടായിരുന്നത്. അതിവേഗത്തില്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്ന ബീജങ്ങളാണു കൂടുതല്‍ ആരോഗ്യമുള്ളത്. യു.എസില്‍ മാത്രം പ്രതിവര്‍ഷം 36,000 ടെസ്റ്റ് ട്യൂബ് ശിശുക്കളാണു പിറക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *