റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സില്‍വിയോ ബെര്‍ലുസ്‌കോണി (86) അന്തരിച്ചു

June 13, 2023 - 10:17 am

റോം: ഇറ്റാലിയന്‍ മുന്‍ പ്രധാനമന്ത്രിയും മാധ്യമ വമ്പനുമായ സില്‍വിയോ ബെര്‍ലുസ്‌കോണി (86) അന്തരിച്ചു. രക്താര്‍ബുദ ബാധിതനായി ഏറെക്കാലം ചികില്‍സയിലായിരുന്നു. മാധ്യമ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ബെര്‍ലുസ്‌കോണിയുടെ മരണം ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ അന്‍സയാണ് റിപ്പോര്‍ട്ട് ചെയ്തത്. 1994-നും 2011-നും ഇടയില്‍ മൂന്ന് വട്ടം ഇറ്റാലിയന്‍ പ്രധാനമന്ത്രിയായിരുന്നു ബെര്‍ലുസ്‌കോണി. അദ്ദേഹത്തിന്റെ പാര്‍ട്ടി ഫോര്‍സ ഇറ്റാലിയ, പ്രധാനമന്ത്രി ജോര്‍ജിയ മെലോണി നയിക്കുന്ന വലതുപക്ഷ സഖ്യത്തിന്റെ ഭാഗമാണ്.
ശ്വാസകോശ അണുബാധയ്ക്ക് ആറാഴ്ചയോളം ചികിത്സയിലായിരുന്നു. ഫ്രാന്‍സെസ്‌ക പാസ്‌കേലുമായി ഏഴ് വര്‍ഷത്തോളം ബന്ധത്തിലായിരുന്ന ബെര്‍ലുസ്‌കോണി പിന്നീട് ഫോര്‍സ ഇറ്റാലിയയുടെ എം.പിയായ മുപ്പത്തിമൂന്നുകാരി മാര്‍ട്ട ഫാസിനയുമായി അടുത്തു. 2022 മാര്‍ച്ചില്‍ മാര്‍ട്ടയെ പ്രതീകാത്മക വിവാഹം കഴിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *