റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്നാട്ടില്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ യുവാവ് പാറക്കല്ലുകള്‍ക്കിടയില്‍ കുടുങ്ങി മരിച്ചു

July 3, 2023 - 10:39 am

ചെന്നൈ: തമിഴ്നാട്ടില്‍ വെള്ളച്ചാട്ടത്തില്‍ നീന്താനിറങ്ങിയ യുവാവ് പാറക്കല്ലുകള്‍ക്കിടയില്‍ തലകുടുങ്ങി മരിച്ചു. തിരുപ്പതിയില്‍ തലകൊണ വെള്ളച്ചാട്ടത്തിലാണ് സംഭവം. മരിച്ച സുമന്ത് കര്‍ണാടകയിലെ മംഗളൂരു സ്വദേശിയാണ്. സുഹൃത്തുക്കളുമൊത്ത് വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് നീന്താനിറങ്ങിയപ്പോള്‍ പാറക്കല്ലുകളില്‍ തല കുടുങ്ങുകയായിരുന്നു. താന്‍ വെള്ളച്ചാട്ടത്തിലേക്ക് ചാടുന്ന വിഡിയോ ഷൂട്ട് ചെയ്യണമെന്ന് സുമന്ത് കൂട്ടുകാരോട് പറഞ്ഞിരുന്നു. ഇതിനു ശേഷം യുവാവ് വെള്ളച്ചാട്ടത്തിലേക്ക് ചാടി. ഏറെ സമയം കഴിഞ്ഞിട്ടും സുമന്ത് പൊങ്ങിവരാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലും വനം വകുപ്പിലും വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍, വെള്ളത്തിനടിയില്‍ സുമന്തിന്റെ തല രണ്ട് പാറക്കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയതായി കണ്ടെത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *