റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാട്ടുകാരൊന്നും ശരിയല്ലന്ന പരാതിയുമായി കളളൻ

August 7, 2023 - 7:50 am

വടകര : അഴിയൂരിൽ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്നു പണം അപഹരിച്ച സംഭവത്തിൽ ഒരാളെ ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂർ പേരോറ പുതിയപുരയിൽ രാജീവൻ എന്ന സജീവൻ ( 44 ) ആണു പിടിയിലായത്. ചോമ്പാൽ ബംഗ്ലാവിൽ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരമാണു സജീവൻ മൂന്നു തവണ കവർന്നത്.

ആദ്യം കവർച്ച നടക്കുമ്പോൾ ക്ഷേത്രത്തിൽ സിസിടിവി ഇല്ലായിരുന്നു. പിന്നീട് സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു ഇയാൾ പിടിയിലായത്. ‘നാട്ടുകാരൊന്നും ശരിയല്ല കേട്ടോ, ആരും പൈസ ഇടുന്നില്ല’ എന്നു തെളിവെടുപ്പിനിടെ സജീവൻ പൊലീസിനോട് പറഞ്ഞു. നാട്ടുകാരുടെ കൂട്ടച്ചിരിയായിരുന്നു മറുപടി.

കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കളവുകേസുകളിൽ പ്രതിയാണു സജീവനെന്നു പൊലീസ് പറഞ്ഞു. ചോമ്പാല ഇൻസ്പെക്ടർ ബി.കെ.സിജുവിന്റെ നേതൃത്വത്തിൽ എസ്ഐ: കെ.രാജേഷ്,ക്രൈം സ്ക്വാഡ് അംഗങ്ങളായ വി.വി.ഷാജി, പ്രമോദ്, സുമേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. …

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *