റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പനാമ കനാൽ : ചൈന കരാര്‍ ലംഘിച്ചതായി ഡോണാൾഡ് ട്രംപ്

February 5, 2025 - 6:40 am

ന്യൂഡൽഹി : അറ്റ്ലാന്‍റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന നിര്‍ണായക ജലപാതയായ പനാമ കനാൽ ചൈനയ്ക്കു നല്‍കിയിട്ടില്ലെന്നും ചൈന കരാര്‍ ലംഘിച്ചതായും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. കനാല്‍ യുഎസിനു തിരികെ നല്‍കണമെന്ന ട്രംപിന്‍റെ ആവശ്യം പനാമ പ്രസിഡന്‍റ് ജോസ് റൗള്‍ മുലിനോയെ അറിയിച്ചിട്ടുണ്ട്.. ഇതോടെ കടുത്ത നടപടി ട്രംപില്‍ നിന്നുമുണ്ടാകും എന്നുറപ്പായി

ചെന്നീസ് ഹച്ചിസണ്‍ തുറമുഖ കമ്പനിയാണ് നിലവില്‍ പനാമ കനാല്‍ നടത്തുന്നത്

ചൈനയുടെ സ്വാധീനം പനാമ കനാലിനു ഭീഷണിയാകുമെന്ന് യുഎസ് പ്രസിഡന്‍റ് പറഞ്ഞിട്ടുണ്ടെന്നും അടിയന്തിര മാറ്റങ്ങള്‍ ആവശ്യമാണെന്നും മാര്‍ക്കോ റൂബിയോ പനാമയെ അറിയിച്ചിട്ടുണ്ട്.എന്നാല്‍ കനാലിന്‍റെ അധികാരം ഒരു ചര്‍ച്ചയിലും കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലെന്ന് മുലിനോ പറഞ്ഞു. പനാമ കനാല്‍ ഏറ്റെടുക്കാനുള്ള ട്രംപിന്‍റെ പദ്ധതിക്കെതിരെ ഇതിനകം പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. ചെന്നീസ് ഹച്ചിസണ്‍ തുറമുഖ കമ്പനിയാണ് നിലവില്‍ പനാമ കനാല്‍ നടത്തുന്നത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *