റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭര്‍ത്താവിന്റെ ഫോണില്‍ പെണ്‍സുഹൃത്തിന്റെ ഫോട്ടോ : ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തില്‍ തിളച്ച എണ്ണയൊഴിച്ച് ഭാര്യ

March 28, 2025 - 6:53 am

കൊച്ചി |ഭര്‍ത്താവിന്റെ ഫോണില്‍ പെണ്‍സുഹൃത്തിന്റെ ഫോട്ടോ കണ്ട ഭാര്യ, ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തില്‍ തിളച്ച എണ്ണയൊഴിച്ചു. .സംഭവത്തിൽ ഭർത്താവ് ഗുരുതരമായി പൊള്ളലേറ്റു. എറണാകുളം ജില്ലയിലെ വെങ്ങോലയിലാണ് സംഭവം . പരിക്കേറ്റ മുഹമ്മദ് ഹാരിസിനെ കൊച്ചിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

.മുഹമ്മദ് ഹാരിസ്, നേരത്തെ പ്രണയത്തിലായിരുന്ന ഒരു യുവതിയുടെ ഫോട്ടോ ഫോണില്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇതുകണ്ട ഭാര്യ ആദില, അതിക്രോധത്തോടെ തിളച്ച എണ്ണ എടുത്ത് ഹാരിസിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു..ഹാരിസിന്റെ ജനനേന്ദ്രിയത്തിലും തുടയിലും കൈകളിലും നെഞ്ചിലും പൊള്ളലേറ്റു.

പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു

സംഭവത്തെ തുടർന്ന് ഹാരിസ് പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍, മാറമ്പിള്ളി സ്വദേശിനി ആയ ഭാര്യ ആദിലയ്‌ക്കെതിരെ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *