റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കനത്ത മഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം

May 25, 2025 - 4:38 am

തിരുവനന്തപുരം | സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്ക് നാശനഷ്ടം. 257 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2,505 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നതായാണ് വിവരം. വിതരണമേഖലയില്‍ ഏകദേശം 26 കോടി 89 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.7,12,679 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തകരാര്‍ സംഭവിച്ചു. ഇതില്‍ 5,39,976 ഉപഭോക്താക്കള്‍ക്ക് ഇതിനോടകം വൈ 257 ദ്യുതി ബന്ധം പുനസ്ഥാപിച്ച് നല്‍കി.

പരാതികൾ 9496001912 എന്ന നമ്പരില്‍ വിളിച്ച്/വാട്സാപ് സന്ദേശമയച്ച് രേഖപ്പെടുത്താം

വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ സെക്ഷന്‍ ഓഫീസുകളിലോ, 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ അറിയിക്കേണ്ടതാണ്. ഈ നമ്പര്‍ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. പരാതികള്‍ അറിയിക്കാന്‍ 1912 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കും വിളിക്കാവുന്നതാണ്. 9496001912 എന്ന നമ്പരില്‍ വിളിച്ച്/വാട്സാപ് സന്ദേശമയച്ച് പരാതി രേഖപ്പെടുത്താം. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *