റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കനത്ത മഴയില്‍ 2,500ലധികം കർഷകർക്ക് 15 കോടിയിലധികം നഷ്ടം സംഭവിച്ചതായി മന്ത്രി ജി.ആർ.അനില്‍

May 25, 2025 - 6:43 am

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനില്‍, പി.എ.മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാതല അവലോകന യോഗം ചേർന്നു .കനത്ത മഴയില്‍ 2,500ലധികം കർഷകർക്ക് 15 കോടിയിലധികം നഷ്ടം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി ജി.ആർ.അനില്‍ പറഞ്ഞു. നെയ്യാറ്റിൻകര താലൂക്കില്‍ ഒരു വീട് പൂർണമായും ജില്ലയില്‍ 27 വീടുകള്‍ ഭാഗികമായും തകർന്നു..എ.എ.റഹീം എം.പി., എം.എല്‍.എമാരായ വി.ശശി, എം.വിൻസന്റ്, ആന്റണി രാജു, കെ.ആൻസലൻ, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, കളക്ടർ അനുകുമാരി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു

അടിയന്തര ആവശ്യങ്ങള്‍ക്കായി ഓരോ താലൂക്കിനും അഞ്ച് ലക്ഷവും ഓരോ വില്ലേജിനും 25,000 രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.

ജില്ലയിലെ എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവർത്തിക്കും.കളക്ടറേറ്റിലും നഗരസഭയിലും പ്രധാന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കും.പൊതുമരാമത്ത് വകുപ്പിന്റെ കണ്‍ട്രോള്‍ റൂം കെ.എസ്.ടി.പി..ഓഫീസില്‍ ആരംഭിക്കും.അടിയന്തര ആവശ്യങ്ങള്‍ക്കായി ഓരോ താലൂക്കിനും അഞ്ച് ലക്ഷവും ഓരോ വില്ലേജിനും 25,000 രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.

കോർപ്പറേഷൻ ഓരോ വാർഡിനും ഒരു ലക്ഷം ആദ്യഘട്ടത്തില്‍ നല്‍കും. ആവശ്യമെങ്കില്‍ അടിയന്തരഘട്ടങ്ങളില്‍ കൂടുതല്‍ സഹായം ലഭ്യമാക്കും.റാപ്പിഡ് റെസ്‌പോണ്‍സ് ടീം,സിവില്‍ ഡിഫെൻസ് വോളന്റിയർമാർ,എമർജൻസി വോളന്റിയർമാർ എന്നിവരുടെ സേവനം വിനിയോഗിക്കും.ഓടകള്‍ വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.ഫുട്പാത്ത് സ്ലാബുകളുടെ സുരക്ഷ, പാച്ച്‌ വർക്കുകള്‍, ഓടകളിലെ മണ്ണ് നീക്കല്‍, റോഡരികിലെ മരശിഖരങ്ങള്‍ വെട്ടല്‍,കുഴികള്‍ നികത്തല്‍ എന്നിവ പരിശോധിക്കും.

.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *