റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓപ്പറേഷൻ സിന്ദൂർ തുടരും -ബിഎസ്എഫ്

May 28, 2025 - 6:07 am

ജമ്മു: പാകിസ്താന്റെ ഭാഗത്തുനിന്ന് നുഴഞ്ഞുകയറ്റം, മറ്റ് പ്രകോപനങ്ങൾ എന്നിവ ഉണ്ടാവുമെന്ന വിവരങ്ങളുണ്ടെന്നും ‘ഓപ്പറേഷൻ സിന്ദൂർ’ തുടരുമെന്നും ബിഎസ്എഫ് ഐജി ശശാങ്ക് ആനന്ദ് .അന്താരാഷ്ട്ര അതിർത്തിയിൽ ജാഗ്രതയോടെ നിലകൊള്ളുമെന്നും പാകിസ്താനെ വിശ്വസിക്കാൻ കഴിയില്ലെന്നും അതിർത്തി രക്ഷാസേനവ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നുഴഞ്ഞുകയറാൻ ശ്രമിച്ച 50-ഓളം ശ്രമങ്ങൾ പരാജയപ്പെടുത്തി.

അന്താരാഷ്ട്ര അതിർത്തിയിൽ ബിഎസ്എഫ് സജ്ജമാണ്. അസിസ്റ്റന്റ് കമൻഡാന്റ് നേഹാ ഭണ്ഡാരി ഉൾപ്പെടെയുള്ള ബിഎസ്എഫ് വനിതാ ഉദ്യോഗസ്ഥർ ഫോർവേഡ് പോസ്റ്റുകൾ കൈകാര്യം ചെയ്യുന്നതിലൂടെ മാതൃകാപരമായ ധൈര്യം പ്രകടിപ്പിച്ചു. പാക് ഷെല്ലാക്രമണം നടത്തുന്നതിനിടെ രാജ്യത്തേക്ക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചു, അത്തരം 50-ഓളം ശ്രമങ്ങൾ പരാജയപ്പെടുത്തി.

മേയ് ഒമ്പത്, 10 തീയതികളിൽ അഖ്‌നൂരിനടുത്തുള്ള അതിർത്തിയിൽ പാകിസ്താൻ ഒരു പ്രകോപനവുമില്ലാതെ വെടിയുതിർത്തു. മറുപടിയായി, ലഷ്‌കറെ തൊയ്ബയുമായി ബന്ധപ്പെട്ട ലോണി ലോഞ്ച് പാഡിൽ ബിഎസ്എഫ് ആക്രമണം നടത്തി. 72 പാക് പോസ്റ്റുകളും 47 ഫോർവേഡ് പോസ്റ്റുകളും തകർത്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *