റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റുകളുടെ ഉദ്ഘാടനം ഓ​ഗസ്റ്റ് 8ന്

August 8, 2025 - 7:07 am

ഇടുക്കി : കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഇരട്ടയാര്‍ സെന്റ്. തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പുതുതായി ആരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റുകളുടെ ഉദ്ഘാടനം ഇന്ന് (ഓ​ഗസ്റ്റ് 8) ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. രാവിലെ 10 മണിക്ക് കട്ടപ്പന സെന്റ്.ജോര്‍ജ് പാരിഷ്ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി അധ്യക്ഷത വഹിക്കും.

രാവിലെ 10.30 ന് ഇരട്ടയാര്‍ സെന്റ്. തോമസ് പാരിഷ് ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എം.എം മണി എം.എല്‍.എ അധ്യക്ഷത വഹിക്കും.
ഇരു സ്‌കൂളുകളിലും ആരംഭിക്കുന്ന എസ്പിസി യൂണിറ്റുകളുടെ പദ്ധതി വിശദീകരണം അഡീഷണല്‍ എസ്പി ഇമ്മാനുവേല്‍ പോള്‍ അവതരിപ്പിക്കും. പരിപാടികളില്‍ ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *