റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവിന് അനുമതി നല്‍കി ഹൈക്കോടതി

September 19, 2025 - 1:22 pm

കൊച്ചി | പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കി. സെപ്തംബർ 22 തിങ്കളാഴ്ച മുതലാണ് ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുകിയിരിക്കുന്നത്. . ടോള്‍ നിരക്ക് വര്‍ധിപ്പിച്ച രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നവീകരണം മന്ദഗതിയില്‍ ആയതിന് പിന്നാലെയാണ് പാലിയേക്കരയിലേ ടോള്‍ പിരിവിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. 45 ദിവസത്തെ വിലക്കിന് ശേഷം ഡിവിഷന്‍ ബെഞ്ച് ടോള്‍ പിരിവിന് അനുമതി നല്‍കി.

മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് അനുമതി

തൃശൂര്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിറകെയാണ് ടോള്‍ പിരിവിന് വീണ്ടും അനുമതി നല്‍കിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുപോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ദേശീയ പാത അതോറിറ്റിയും കോടതിയെ അറിയിച്ചു. കോടതി ഉത്തരവിനു ശേഷം പുതുക്കിയ നിരക്കിന്റെ അടിസ്ഥാനത്തിലാകും ടോള്‍ പിരിക്കുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *