റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബഹ്റൈനിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു

November 24, 2025 - 6:17 am

തിരുവനന്തപുരം | തിരുവനന്തപുരത്ത് നിന്ന് ബഹ്റൈനിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു നവംബർ 24 മുതല്‍ വിമാനങ്ങളുടെ എണ്ണം നാലില്‍ നിന്നും ഏഴായാണ് ഉയര്‍ത്തിയിട്ടുള്ളത്.കേരളത്തിലേയും തമിഴ്‌നാട്ടിലേയും പ്രവാസികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് സര്‍വീസുകളുടെ എണ്ണം എയര്‍ലൈന്‍സ് വര്‍ധിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അധികൃതര്‍ വ്യക്തമാക്കിയത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രണ്ട് സര്‍വീസുകളും ബുധന്‍, വ്യാഴം ശനി ദിവസങ്ങളില്‍ ബാക്കി സര്‍വീസുകളും നടത്തും. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *