റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി പിടിയില്‍

February 14, 2026 - 1:13 am

തിരുവനന്തപുരം | മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ ഇവ എന്ന യുവതി .പിടിയിലായി. വേഷം മാറി രക്ഷപ്പെടാന്‍ ശ്രമിക്കവേ സുരക്ഷാ ജീവനക്കാര്‍ പിടികൂടുകയായിരുന്നു. ഫെബ്രുവരി 13 ന് രാവിലെയായിരുന്നു സംഭവം. സ്റ്റെതസ്‌കോപ്പ് ഉള്‍പ്പടെ ധരിച്ചാണ് യുവതി ആശുപത്രിയിലെത്തിയത്.

സീനിയര്‍ ന്യൂറോളജി സര്‍ജനാണെന്നാണ് യുവതി പറഞ്‍ഞത്

സീനിയര്‍ ന്യൂറോളജി സര്‍ജനാണ് താനെന്നാണ് യുവതി സുരക്ഷാ ജീവനക്കാരോട് പറഞ്ഞത്. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാര്‍ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാന്റീന്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഇവര്‍ കറങ്ങിനടന്നിരുന്നതായി വ്യക്തമായി. ഇതിനിടെ സ്ഥലത്ത് നിന്നും മുങ്ങിയ ഇവരെ കണ്ടെത്താനായില്ല. പിന്നീട് വേഷം മാറി മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് മുന്നില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കടന്നുകളയാന്‍ ശ്രമിക്കുമ്പോഴാണ് വനിതാ സെക്യൂരിറ്റി ജീവനക്കാര്‍ യുവതിയെ പിടികൂടിയത്.

വേഷം മാറി ആശുപത്രിയിലെത്തിയതിനു പിന്നിലെ ഉദ്ദേശ്യം വ്യക്തമായിട്ടില്ല

പെരുന്ന സ്വദേശിയാണ് യുവതിയെന്നാണ് പ്രാഥമിക വിവരം. പേരൂര്‍ക്കടയിലാണ് താമസിക്കുന്നതെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു. ഭര്‍ത്താവ് ശ്രീചിത്രയില്‍ ജോലിചെയ്യുകയാണെന്നാണ് യുവതി പറഞ്ഞത്. എന്നാല്‍ അങ്ങനെ ഒരാളെ കണ്ടെത്താനായിട്ടില്ല. വേഷം മാറി ആശുപത്രിയിലെത്തിയതിനു പിന്നിലെ ഉദ്ദേശ്യം വ്യക്തമായിട്ടില്ല. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *