അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

“ഗാന്ധിയെ വരയ്ക്കാം”: പാലക്കാട് ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഓൺലൈൻ പോസ്റ്റർ രചനാ മത്സരം

October 4, 2020 - 7:43 pm

പാലക്കാട്: ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി ”ഗാന്ധിയെ വരയ്ക്കാ०” എന്ന പേരിൽ ഓൺലൈനായി പോസ്റ്റർ രചനാ മത്സര० സംഘടിപ്പിക്കുന്നു. സമകാലിക പ്രസക്തിയുള്ള ഗാന്ധിയൻ ആദർശങ്ങൾ ഉൾപ്പെട്ട നാലുവരിയിൽ കവിയാത്ത തലക്കെട്ടോടെയാണ് പോസ്റ്ററുകൾ തയ്യാറാക്കേണ്ടത്.

പരമാവധി 50 എം.ബി വരെയുള്ള ഫയൽ സൈസിൽ 45 x 45സെ.മി വലുപ്പത്തിലുള്ള പോസ്റ്ററുകൾ ഒക്ടോബർ ആറിന് വൈകിട്ട് അഞ്ചിനകം prd.pkd@gmail.comലേക്ക് പി.ഡി.എഫ് ഫോർമാറ്റിൽ അയച്ചു നൽകണ०. മത്സരത്തിൽ ഒന്ന്,രണ്ട് ,മൂന്ന് സ്ഥാനം നേടുന്നവർക്ക് ക്രമേണ 2000,1500,1000 എന്നിങ്ങനെ സമ്മാന തുക ലഭിക്കു०. വിശദവിവരങ്ങൾ 0491 -2505329 നമ്പറിൽ ലഭിക്കും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8321/Gandhi-Jayanthi.html

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *