പാലക്കാട്: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു.
രണ്ടു പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.
വണ്ടിത്താവളം – തത്തമംഗലം റോഡിലെ ചുള്ളിപെരുക്കമേട്ടിലാണ് അപകടം. 17-10-2020 ശനിയാഴ്ച രാത്രി പത്തോടെയാണ് അപകടം. പട്ടഞ്ചേരി ചേരിങ്കല്‍ വീട്ടില്‍ രഘുനാഥന്‍ (34), വണ്ടിത്താവളം അലയാര്‍ കണ്ണപ്പന്റെ മകന്‍ കാര്‍ത്തിക്, തൃശൂര്‍ പോര്‍ക്കളം മൂര്‍ക്കത്ത് വീട്ടില്‍ അജിത്ത് എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടവര്‍.
വണ്ടിത്താവളം പട്ടഞ്ചേരി വേലായുധന്റെ മകന്‍ ദിനേശ് (32), തൃശൂര്‍ കുന്നംകുളം വേണുവിന്റെ മകന്‍ എന്നിവരാണ് പരിക്കേറ്റ മറ്റ് രണ്ട് പേര്‍. പരിക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂരിലേക്ക് മാറ്റി.
