കൊച്ചി: കോവിഡ് ചികിത്സയ്ക്കു ശേഷം തിരിച്ചെത്തിയ പെണ്‍കുട്ടിയെ ഹോസ്റ്റൽ അധികൃതര്‍ പുറത്താക്കി. എറണാകുളം ഷേണായിസ് റോഡിലെ വനിതാഹോസ്റ്റലില്‍ നിന്നാണ് പെൺകുട്ടിയെ പുറത്താക്കിയത്. 17-10-2020 ശനിയാഴ്ചയാണ് സംഭവം. പെൺകുട്ടിയോട് പത്തു മിനിറ്റിനുള്ളില്‍ ഹോസ്റ്റല്‍ വിട്ട് ഇറങ്ങണമെന്ന് വാര്‍ഡന്‍ നിര്‍ദ്ദേശിച്ചു എന്നാണ് പോലീസില്‍ നല്‍കിയ പരാതി .
ഹോം ക്വാറന്റീനില്‍ കഴിഞ്ഞില്ല എന്ന് ആരോപിച്ചായിരുന്നു ഹോസ്റ്റല്‍ അധികൃതരുടെ നടപടി. എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്താൻ കഴിയാതെ പെയ്ഡ് ക്വാറൻ്റീനിൽ പ്രവേശിക്കുകയായിരുന്നു. പരിശോധനാഫലം നെഗറ്റീവ് ആയതിനു ശേഷം ഏഴു ദിവസത്തെ ക്വാറന്റീനും കഴിഞ്ഞാണ് ഹോസ്റ്റലില്‍ മടങ്ങിയെത്തിയത് എന്നാണ് പെൺകുട്ടി പറയുന്നത്.
ഹോസ്റ്റല്‍ അധികൃതര്‍ക്ക് എതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു നടപടിയെടുക്കുമെന്ന് എറണാകുളം എസിപി ലാല്‍ജി വ്യക്തമാക്കി.
