കൊച്ചി: നഗരത്തിലെ ജ്വല്ലറിയിൽ നടന്ന വൻ കവർച്ചയിൽ ഒന്നര കോടി രൂപയിലധികം വിലവരുന്ന സ്വർണം നഷ്ടപ്പെട്ടു.
ഏലൂർ എഫ്.എ.സി.ടി ജംഗ്ഷനിലുള്ള ഐശ്വര്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്. മൂന്ന് കിലോയോളം സ്വർണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം.
പിൻവശത്തെ ഭിത്തി തുരന്ന് അകത്തു കയറിയ മോഷ്ടാക്കൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കർ മുറിച്ച് മാറ്റി സ്വർണം കവർച്ച നടത്തുകയായിരുന്നു. പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
