റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരാൾക്കൊഴികെ ഒരു ഗ്രാമത്തിൽ എല്ലാവർക്കും കോവിഡ്. രണ്ടാം പരിശോധനയും നെഗറ്റിവ്

November 21, 2020 - 12:41 pm

ഹിമാചൽ: കോവിഡ് പരിശോധനയിൽ ഒരാളൊഴികെ മറ്റെല്ലാവരും
രോഗ ബാധിതർ . ഹിമാചൽ പ്രദേശിലെ ലാഹോൾ ആൻഡ് സ്പിറ്റി ജില്ലയിലെ തൊറാങ് ഗ്രാമത്തിലാണ് താമസക്കാരിൽ ഒരാൾ മാത്രം കോവിഡ് ബാധിതനല്ലാതെ തുടരുന്നത്. ഭൂഷൺ താക്കൂർ എന്ന 52 കാരനാണ് ഈ ഭാഗ്യവാൻ. രണ്ടു പ്രാവശ്യം പരിശോധന നടത്തിയെങ്കിലും അദ്ദേഹത്തിന്റെ പരിശോധനാഫലം നെഗറ്റീവ് ആയി തുടരുകയാണ്.

ഭൂഷൺ താക്കുറിന്റെ കുടുംബാംഗങ്ങളിൽ അഞ്ച് പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ലയിൽ 856 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹിമാചലിൽ കൊവിഡ് വ്യാപനം അനിയന്ത്രിതമായ ജില്ലകളിലൊന്നാണ് ലാഹോൾ ആൻഡ് സ്പിറ്റി.

ഹിമാചൽ പ്രദേശിൽ 488 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. 32,197 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. 24,729 പേർ രോഗമുക്തി നേടി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *