തിരുവനന്തപുരം: വിദ്യാഭ്യാസ കാര്യങ്ങലിലടക്കമുളള പോരായ്മകളെ ക്കുറിച്ച് ക്രൈസ്തവ സഭകളുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തുമെന്ന് മിസോറാം ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍ പിളള സീറോ മലബാര്‍ സഭ മോജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഉറപ്പുനല്‍കി. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂന പക്ഷങ്ങളുടെ വിദ്യാഭ്യാസത്തിന് സഭകള്‍ക്ക് നല്‍കുന്ന കേന്ദ്രവിഹിതത്തില്‍ അനീതിയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ക്രൈസ്തവ പെണ്‍കുട്ടികള്‍ ഐസിസ് സ്വാധീനത്തില്‍ പെടുന്നതിനെ കുറിച്ച് കര്‍ദ്ദിനാള്‍ ആശങ്ക പ്രകടിപ്പിച്ചു.
