റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീചക്ര മഹാമേരുക്ഷേത്രം കൊല്ലത്ത് നിര്‍മ്മിക്കും

January 3, 2021 - 10:16 am

കൊല്ലം: ലോകത്തിലെ ഏറ്റവും വലുതും ഭാരതത്തില്‍ ആദ്യത്തേതുമായ ശ്രീചക്ര മഹാമേരു ക്ഷേത്രം കൊല്ലം പെരുമ്പുഴയില്‍ സ്ഥാപിതമാവും. ഇവിത്തെ ശ്രീ ശങ്കരാചാര്യ മഠത്തിലാണ് ക്ഷേത്രം ഉയരുന്നത്. 2024 ല്‍ ഇതിന്‍റെ പണിപൂര്‍ത്തിയാവും. ശ്രീ ശങ്കരാചാര്യ ട്രസറ്റാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. മഠാധിപതി സ്വാമി സൗപര്‍ണ്ണിക വിജേന്ദ്ര പുരിയുടെ 41-ാം ജന്മ ദിനത്തില്‍(04.01.2021) ശ്രീചക്ര ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിക്കും . ഭാരതത്തിലെ ശങ്കരാചാര്യ ബാലപീഠങ്ങളുടെ മഠാധിപതിയും ലോക ഹിന്ദുസഭാ അദ്ധ്യക്ഷനും ഭാരത ഹിന്ദു ആചാര്യ സഭയുടെ ജനറല്‍ സെക്രട്ടറിയുമാണ് സ്വാമി സൗപര്‍ണ്ണിക വിജേന്ദ്രപുരി.

ഏഴുനിലകളിലായി 130 അടി ഉയരമുളള ശ്രീ ചക്ര ക്ഷേത്രമാണിത് .ബാല ത്രിപുര സുന്ദരി ഇന്ദുരൂപിണി ദേവിയാണ് പ്രധാന പ്രതിഷ്ട. ശ്രീബാല-ശിവശക്തി-മഹേശ്വരി ക്ഷേത്രമെന്നാവും അറിയപ്പെടുക ഏറ്റവും മുകളിലാണ് ശ്രീചക്ര പ്രതിഷ്ഠ. 1008 ദേവി സങ്കല്‍പ്പങ്ങളിലെ മുഴുവന്‍ ഭാവങ്ങളും പ്രത്യേക നിഷ്ടയില്‍ ആവഹിച്ചാണ് പ്രതിഷ്ട നടത്തുക. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ശ്രീചക്ര ക്ഷേത്രം ശ്രിലങ്കയിലാണ്. 52 അടി ഉയരമുളള ആ ക്ഷേത്രത്തില്‍ ശ്രീബാലയാണ് പ്രതിഷ്ട.

പെരുമ്പുഴയില്‍ ആഗമം ,വൈദീകം, താന്ത്രികം, എന്നീ ആചാര രീതുികള്‍ പാലിച്ചുളള പൂര്‍ണ്ണപ്രതിഷ്ഠയാണുണ്ടാവുക. പൊതുജനത്തിന് പ്രവേശനമില്ലാത്തതും ബ്രഹ്മ്ചാരികളായ താന്ത്രികര്‍ മാത്രം പൂജക്കായി തുറക്കുന്നതുമായ മറ്റു മൂന്നുക്ഷേത്രങ്ങളും ശ്രീ ചക്രത്തിലുണ്ടാവും. ഏറ്റവും താഴത്തെ നിലയിലാണിത്. ഇവിടെ അപൂര്‍വ്വമായ പൂജാക്രമമാവും അനുഷ്ഠിക്കുക. സമ്പൂര്‍ണ്ണ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവര്‍ മാത്രമേ ശ്രീചക്ര ക്ഷേത്രത്തില്‍ പൂജ ചെയ്യൂ. തഞ്ചാവൂരില്‍ നിന്നുളള 250 ശില്‍പ്പികല്‍ പ്രത്യേക നിഷ്ടകളോടെ കൊല്ലത്ത് താമസിച്ചാണ് കൃഷ്ണ ശിലയില്‍ ക്ഷേത്രം ഒരുക്കുക. ശിലകള്‍ പൂര്‍ണ്ണമായും വെളളികൊണ്ട് പൊതിയും .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *