റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉയിർത്തെഴുന്നേൽക്കാനായി വനിതാ കോണ്‍സ്റ്റബിളിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചത് 20 ദിവസം;പാസ്റ്റര്‍ അടക്കം രണ്ടു പേർ അറസ്റ്റിൽ

January 3, 2021 - 6:38 pm

മധുരൈ: സംശയാസ്പദമായ സാഹചര്യത്തില്‍ വനിതാ കോണ്‍സ്റ്റബിളിനെ മരിച്ച നിലയില്‍. മരിച്ച് 20 ദിവസം പിന്നിട്ടിട്ടും മൃതദേഹം തുണിയിൽ പൊതിഞ്ഞുവെച്ച സംഭവത്തില്‍ പാസ്റ്റര്‍ അടക്കം രണ്ടു പേരെ പോലീസ് പിടികൂടി.

ഡിണ്ടിഗല്‍ വനിതാ പൊലീസ് സ്റ്റേഷന്‍ കോണ്‍സ്റ്റബിള്‍ ആയിരുന്ന അണ്ണൈ ഇന്ദ്ര(38)യെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ സഹോദരി വാസുകി (47) പാസ്റ്റര്‍ സുദര്‍ശന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. 2020 ഡിസംബര്‍ ആറിനാണ് ഇന്ദ്ര മരിച്ചതെന്നാണ് കരുതുന്നത്. മരിച്ച്‌ ഇരുപത് ദിവസത്തോളം കഴിഞ്ഞിട്ടും ഇവരുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് വീടിനുള്ളില്‍ തന്നെ സൂക്ഷിച്ച്‌ വരികയായിരുന്നു. അവധിയെടുത്തത് തീർന്നിട്ടും വനിതാ കോൺസ്റ്റബിൾ തിരികെ ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അതിരൂക്ഷമായ ദുർഗന്ധം വീട്ടിൽ നിന്നും വമിച്ചതോടെ വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ പോലീസുകാർ കയറി നോക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തിയിട്ടും ഇന്ദ്ര ഉറങ്ങുകയാണെന്നും ഉടന്‍ തന്നെ എണീക്കുമെന്നും വീട്ടുകാര്‍ പറഞ്ഞു മരണത്തില്‍ നിന്നും ഇവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തിലാണ് മൃതദേഹം സൂക്ഷിച്ചതെന്നാണ് മൊഴി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *