റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗംഗ ഡോള്‍ഫിനെ ക്രൂരമായി തല്ലിക്കൊന്നു. മൂന്നു പേർ അറസ്റ്റിൽ

January 8, 2021 - 8:17 pm

ലക്‌നോ: ഉത്തര്‍ പ്രദേശില്‍ ഗംഗ ഡോള്‍ഫിനെ ക്രൂരമായി തല്ലിക്കൊന്ന സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ. ഡോള്‍ഫിനെ വടിയും ദണ്ഡുമായി തല്ലിക്കൊല്ലുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവാക്കള്‍ കൂട്ടംകൂടി ശക്തമായി അടിക്കുമ്പോള്‍ ഡോള്‍ഫിന്റെ ശരീരത്തില്‍ നിന്ന് രക്തം തെറിക്കുന്നത് സഹിതമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ഡോൾഫിന് മഴു കൊണ്ട് വെട്ടേറ്റിട്ടുമുണ്ട്. സംഭവ സ്ഥലത്തെ സമീപവാസികളാണ് പ്രതികൾ.

2020 ഡിസംബര്‍ 31നാണ് സംഭവം നടന്നതെന്ന് പ്രതാപ്ഗഢ് പോലീസ് അറിയിച്ചു. സംരക്ഷിത ജീവിവര്‍ഗമാണ് ഗംഗയിലെ ഡോള്‍ഫിനുകള്‍.
അടിയേറ്റ് ചത്ത ഡോള്‍ഫിനെ കനാലിന്റെ വശത്താണ് പിന്നീട് കണ്ടത്.അക്രമികളായ കൂടുതൽ പേരെ അറസ്റ്റു ചെയ്യുമെന്ന് പോലീസ് അറിയിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *