തിരുവനന്തപുരം : പുരുഷന്മാരെ ലോഡ്ജ് മുറിയിലെത്തിച്ച് മദ്യം നല്കി അബോധാവസ്ഥയിലാക്കി കവര്‍ച്ച നടത്തുന്ന സ്ത്രീ അറസ്റ്റിൽ
തിരുവനന്തപുരം കുന്നുകുഴി ബാട്ടണ്‍ഹില്‍ കോളനിയില്‍ സിന്ധുവിനെയാണ് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.
2020 ഡിസംബര്‍ 29 ന് രാത്രി 10 മണിക്കാണ് പ്രതി പരാതിക്കാരനായ യുവാവിനെ മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയ്ക്ക് സമീപത്തുനിന്ന്
ലോഡ്ജിലേയ്ക്കെത്തിച്ചത്.തുടർന്ന് അമിതമായി മദ്യം നല്കി അബോധാവസ്ഥയില്‍ ആക്കിയശേഷം യുവാവ് ധരിച്ചിരുന്ന മൂന്നര പവന്റെ സ്വര്‍ണമാലയും ബ്രെയ്സ്ലെറ്റും 5000 രൂപയും മോഷ്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.
മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ചാലയിലെ ജ്വല്ലറിയില്‍ വിറ്റു.ഇത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.സിന്ധു സമാനരീതിയില്‍ മുമ്പും കവര്‍ച്ചകള്‍ നടത്തിയതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
