റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാധ്യമ, പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം മുഖ്യമന്ത്രി അവസാനിപ്പിക്കുന്നു

February 11, 2021 - 11:35 pm

തിരുവനന്തപുരം: മുഖ്യമന്ത്രി മാധ്യമ, പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിക്കുന്നു. ജോണ്‍ ബ്രിട്ടാസും റിട്ട. ഡിജിപി രമണ്‍ ശ്രീവാസ്തയുമാണ് മുഖ്യമന്ത്രിയുടെ മാധ്യമ, പൊലീസ് ഉപദേഷ്ടാക്കള്‍.

2021 മാര്‍ച്ച് 1 മുതല്‍ ഇവരുടെ സേവനം അവസാനിപ്പിക്കുമെന്നാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നത്.

2016 ജൂണ്‍ മാസത്തിലാണ് പദവിയില്‍ ബ്രിട്ടാസിനെ നിയമിച്ചത്. 2017 ഏപ്രില്‍ മാസത്തിലാണ് ചീഫ് സെക്രട്ടറി പദവിയില്‍ രമണ്‍ശ്രീവാസ്തയെ നിയമിച്ചത്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് ഇരുവരുടേയും സേവനം അവസാനിപ്പിക്കുന്നത്. ഒരു സര്‍ക്കാര്‍ ആദ്യമായാണ് പൊലീസ് ഉപദേശകനേയും മാധ്യമ ഉപദേശകനേയും നിയമിക്കുന്നത്.

വിവിധ മേഖലകളിലായി മുഖ്യമന്ത്രിക്ക് 6 പേരായിരുന്നു ഉപദേശകരായി ഉണ്ടായിരുന്നത്. അതില്‍ ശാസ്ത്ര ഉപദേഷ്ടാവ് എം ചന്ദ്രഭത്തന്‍, സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്, നിയമ ഉപദേഷ്ടാവ് എന്‍കെ ജയകുമാര്‍, പ്രസ് അഡ്വൈസര്‍ ശ്രീ പ്രഭാകര വര്‍മ്മ എന്നിവര്‍ തുടരും. മുഖ്യമന്ത്രി ആവശ്യപ്പെടുന്ന പക്ഷം ബന്ധപ്പെടുന്ന വിഷയങ്ങളിന്മേല്‍ ഉപദേശം നല്‍കുകയാണ് ഇവരുടെ ചുമതല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *