റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സന്യാസിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

February 15, 2021 - 10:35 am

കൊച്ചി: മഠത്തില്‍ നിന്ന് കാണാതായ സന്യാസിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കാക്കനാട് വാഴക്കാല സെന്റ് തോമസ് മഠാംഗമായിരുന്ന സിസ്റ്റര്‍ ജസീന(45)ആണ് മരിച്ചത്. ഇടുക്കി കീരിത്തോട് സ്വദേശിനിയാണ്.

ഞായറാഴ്ച ഉച്ചയോടെ സന്യാസിനിയെ കാണാതായ വിവരം മഠം അധികൃതര്‍ പോലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്നുളള അന്വേഷണത്തിലാണ് സമീപത്തെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 10 വര്‍ഷമായി മാനസീകാസ്വാസ്ഥ്യത്തിന് കാക്കനാട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വെന്ന് മഠം അധികൃതരും പോലീസും അറിയിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരം ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു.പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടത്തും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *