റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് 19: തൃശ്ശൂരിലെ രോഗിക്ക് ആയിരത്തിലധികം ആളുകളുമായി സമ്പര്‍ക്കം

March 13, 2020 - 10:14 am

തൃശ്ശൂര്‍ മാര്‍ച്ച് 13: തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ചയാള്‍ക്ക് ആയിരത്തിലധികം ആളുകളുമായി സമ്പര്‍ക്കമുള്ളതായി റിപ്പോര്‍ട്ട്. രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെ നൂറിലധികം പേര്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ ഷോപ്പിങ് മാളും സിനിമാ തീയറ്ററുകളും സന്ദര്‍ശിച്ചിരുന്നു. ഇയാളുടെ സഞ്ചാരപാത ഇന്ന് 11 മണിയോടെ പുറത്തുവിടും.

തൃശ്ശൂര്‍ സ്വദേശി ജില്ലാ ആശുപത്രിയില്‍ കഴിയുകയാണ്. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളോടൊപ്പം ഇയാള്‍ വിമാനത്തില്‍ യാത്ര ചെയ്തിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ച ശേഷമാണ് ആരോഗ്യവകുപ്പ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *