റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെ വൂൾഫിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

February 22, 2021 - 10:21 am

ഷേക്സ്പിയർ എം എ, ഒരിടത്തൊരു പോസ്റ്റ്മാൻ എന്നീ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ ഷാജി അസീസ് അർജുൻ അശോകനെ നായകനാക്കി ചെയ്യുന്ന മൂന്നാമത്തെ ചിത്രമായ വൂൾഫിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫഹദ് ഫാസിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു.

ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമിക്കുന്ന ഈ ചിത്രത്തിൽ സംയുക്ത മേനോൻ , ഷൈൻ ടോം ചാക്കോ , ജാഫർ ഇടുക്കി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ജി ആർ ഇന്ദുഗോപൻ രചനയും, ഫായിസ് സിദ്ദീഖ് ചായാഗ്രഹണവും നിർവ്വവിക്കുന്ന ഈ ചിത്രത്തിൽ സംഗീത സംവിധാനം രഞ്ജിൻ രാജുവും ഗാനരചയിതാവ് ഹരിനാരായണനുമാണ് .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *