റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീണ്ടും ബർലിൻ , തോമസ് ഐസക്കിനെ ഒഴിവാക്കിയത് പിണറായി അറിഞ്ഞുകൊണ്ടാകുമെന്ന് ബർലിൻ കുഞ്ഞനന്തൻ നായർ

March 10, 2021 - 12:52 pm

കണ്ണൂർ: പിണറായി വിജയനോട് ക്ഷമാപണം നടത്തി ആഴ്ചകൾക്കു ശേഷം സിപിഎമ്മിനെതിരെ പഴയ ആരോപണം ആവർത്തിച്ച് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ബർലിൻ കുഞ്ഞനന്തൻ നായർ. സിപിഐഎമ്മില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥിപട്ടികയില്‍ നിന്നും മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത് പാര്‍ട്ടിയ്ക്ക് വലിയ നഷ്ടമാകുമെന്നും കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.

സ്ഥാനാര്‍ഥികളെ മേലെനിന്ന് അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നും ജില്ലാക്കമ്മിറ്റികളുടെ തീരുമാനത്തെ മാനിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രമുഖ ന്യൂസ് ചാനലിനു നൽകിയ പ്രത്യേക അഭിമുഖത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തോമസ് ഐസക്കിനെ ഉള്‍പ്പെടെയുള്ളവരെ മാറ്റി നിര്‍ത്തിയതില്‍ പിണറായിക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *