ന്യൂഡൽഹി: ഇന്ത്യയുടെ സാറ്റലൈറ്റ് മാൻ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ഉഡുപ്പി രാമചന്ദ്ര റാവുവിന്റെ 89-ാം ജന്മദിനമായ മാർച്ച് 10 ന് അദ്ദേഹത്തെ ഗൂഗിൾ ഡൂഡിലൊരുക്കി ആദരിച്ചു. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ചെയർമാനുമായിരുന്ന റാവുവാണ് 1975 ൽ ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമായ ‘ആര്യഭട്ട ‘ വിക്ഷേപണത്തിന് മേൽനോട്ടം വഹിച്ചത്.
ഭൂമിയുടെയും നക്ഷത്രങ്ങളുടെയും പശ്ചാത്തലത്തിൽ പ്രൊഫസർ റാവുവിന്റെ രേഖാചിത്രമാണ് ഡൂഡിലിൽ ഉള്ളത്. “നിങ്ങളുടെ നക്ഷത്ര സാങ്കേതിക മുന്നേറ്റങ്ങൾ ഗാലക്സിയിലുടനീളം അനുഭവപ്പെടുന്നു,” ഗൂഗിൾ അതിന്റെ വിവരണത്തിൽ കുറിച്ചു.
