റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പി സി ചാക്കോ കോൺഗ്രസ്സ് വിട്ടു, കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അപചയമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് വിശദീകരണം

March 10, 2021 - 3:08 pm

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ കോണ്‍ഗ്രസ് വിട്ടു. രാജി കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. രാജികത്തിന്റെ കോപ്പി രാഹുല്‍ ഗാന്ധിക്കും കൈമാറിയിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അപചയമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് പി സി ചാക്കോ പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി ഇന്ന് കേരളത്തിലില്ലെന്ന് പിസി ചാക്കോ പറഞ്ഞു. കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകളുടെ ഏകോപനമാണ് കേരളത്തിലുള്ളതെന്നും പിസി ചാക്കോ 10/03/21 ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെകുറിച്ച് ചര്‍ച്ചകളുണ്ടായില്ല, നാല്‍പ്പതംഗ സമിതിയിലും ചര്‍ച്ചയുണ്ടായില്ലെന്നും പിസി ചാക്കോ വിമര്‍ശിച്ചു.

“കേരളത്തിന്റെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അപചയമാണ് പാര്‍ട്ടി വിടാന്‍ കാരണം. ദീര്‍ഘകാലമായി കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് പരിഹാരമുണ്ടാവാന്‍ വേണ്ടി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. ഗ്രൂപ്പുകള്‍ക്ക് അധീതമായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് കേരളത്തിലില്ല. രണ്ട് പാര്‍ട്ടികളുള്ള ഏകോപനമാണ്. മുഴുവന്‍ സീറ്റുകളും ഒന്ന് ഐയുടേയോ എയുടെയോ സീറ്റുകളാണ്. ഐയുടെ സീറ്റില്‍ അവരുടെ ആളുകളും എയുടെ സീറ്റില്‍ അവരുടെ ആളുകളും മത്സരിക്കുന്നു.

കോണ്‍ഗ്രസിന്റെ നടപടി ക്രമം അനുസരിച്ച് പ്രദേശ് ഇലക്ഷന്‍ കമ്മിറ്റിയില്‍ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് വെക്കണം. അത് ചര്‍ച്ച നടത്തി സ്‌ക്രീനിംഗ് കമ്മിറ്റിക്ക് അയക്കും. എന്നാല്‍ ഇത്തവണ പേരുകളെല്ലാം ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും മനസിലാണ്. പ്രദേശ് ഇലക്ഷന്‍ കമ്മിറ്റിയുടെ ലിസ്റ്റ് വെക്കാതെയാണ് സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.”
പി സി ചാക്കോ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *