ആഗ്ര: ആഗ്രയിലെ എത്മാദ്പുരിലെ ആഗ്ര-കാണ്‍പുര്‍ ദേശീയപാതയില്‍ സ്‌കോര്‍പിയോ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പത് മരണം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. സ്‌കോര്‍പിയോ ഓടിച്ചിരുന്ന ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 5.15നായിരുന്നു അപകടം.
ജാര്‍ഖണ്ഡ് രജിസ്ട്രേഷനിലുളള വണ്ടിയാണ് അപകടത്തില്‍ പെട്ടത്.മീഡിയന്‍ മറികടന്ന് എതിര്‍വശത്തേക്കുളള വാഹനങ്ങളുടെ വരിയില്‍ കയറിയ സ്‌കോര്‍പിയോ ആഗ്രയില്‍ നിന്ന് വരികയായിരുന്ന ഒരു കണ്ടെയ്നര്‍ ട്രക്കില്‍ ചെന്നിടിക്കുകയായിരുന്നു. 12 പേരാണ് സ്‌കോര്‍പിയോയില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
