റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

1500 ഇന്ത്യന്‍ ജീവനക്കാരെ പിരിച്ച് വിടാന്‍ നോക്കിയ

March 21, 2021 - 11:48 am

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ നടക്കുന്ന പുനഃസംഘടനാ നടപടികളുടെ ഭാഗമായി ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ നോക്കിയ ഇന്ത്യയിലെ 1500 ജീവനക്കാരെ പിരിച്ചുവിടുന്നു. ഏഷ്യാ പസഫിക് റീജിയണില്‍ മാത്രം 20,511 ജീവനക്കാരാണ് കമ്പനിക്കുള്ളത്. ഇതില്‍ 1500 പേരും ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ ബെംഗളൂരു, ചെന്നൈ, ഗുഡ്കാവ്, മുംബൈ, നോയിഡ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് നോക്കിയയുടെ പ്രവര്‍ത്തനം. ഇതിന് പുറമെ രാജ്യത്ത് 26 നഗരങ്ങളില്‍ കമ്പനിക്ക് പ്രോജക്ട് ഓഫീസുകളും നോയിഡയിലും ചെന്നൈയിലും ഗ്ളോബല്‍ ഡെലിവറി സര്‍വീസുകളുമുണ്ട്. ഇവിടങ്ങളില്‍ മാത്രം 4200 പേരാണ് ജോലി ചെയ്യുന്നത്. ഇവരില്‍ നിന്നായി 1500 പേരെയാണ് കമ്പനി പറഞ്ഞുവിടുന്നത്. ജീവനക്കാര്‍ക്കായി ചെലവഴിച്ച തുക ഇനിമുതല്‍ ഗവേഷണത്തിനും വികസനത്തിനും വേണ്ടി ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *