റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷോപ്പിയാനില്‍ രണ്ട് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു

March 29, 2021 - 12:13 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ വീണ്ടും ഏറ്റമുട്ടല്‍. ജില്ലയില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു. മറ്റൊരു സൈനികന് പരിക്കേറ്റു. ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിലുള്ള വംഗം പ്രദേശത്ത് സുരക്ഷാസേന തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു തീവ്രവാദികളുടെ ആക്രമണം. വെടിവെപ്പില്‍ പരിക്കേറ്റ സൈനികനെ സേനയുടെ 92 ബേസ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *