റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

December 4, 2019 - 4:39 pm

ഇടുക്കി ഡിസംബര്‍ 4: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇടുക്കി കട്ടപ്പന സ്വദേശി അനില്‍കുമാറിനെയാണ് കട്ടപ്പനയിലെ വീട്ടുവളപ്പില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യാനിടയായ കാരണം വ്യക്തമല്ല.

തൃശ്ശൂരിലെ പോലീസ് അക്കാദമിയിലെ കാന്‍റീന്‍ ചുമതലയാണ് അനില്‍ കുമാറിനുണ്ടായിരുന്നത്. മൃതദേഹം പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്കായി കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *