റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൗരത്വ ഭേദഗതി ബില്‍: ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ

December 12, 2019 - 9:50 am

ഗുവാഹത്തി ഡിസംബര്‍ 12: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം അസമില്‍ ആളിപ്പടരുന്നു. ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൂന്നിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി. പലയിടങ്ങളിലും പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവളിന്റെ വീടിന് നേരെ കല്ലേറുണ്ടായി.

നേരത്തെ ബുധനാഴ്ച വൈകിട്ട് വരെയായിരുന്നു കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. പൗരത്വഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെ സംഘര്‍ഷം വര്‍ദ്ധിച്ചു. തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ നീട്ടിയത്. പ്രതിഷേധക്കാര്‍ പ്രചബുവ, പാനിറ്റോള റെയില്‍വേ സ്റ്റേഷനുകള്‍ നശിപ്പിക്കുകയും തീവെയ്ക്കുകയും ചെയ്തതോടെ ദിബ്രുഗഡ് ജില്ലയിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 5000 അര്‍ധസൈനികരെക്കൂടി വ്യോമമാര്‍ഗം എത്തിച്ചു. സിആര്‍പിഎഫ്, ബിഎസ്എഫ്, എസ്എസ്ബി എന്നീ സേനകളില്‍ നിന്നുള്ള 50 കമ്പനി ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *