റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടാങ്കര്‍ ഉടമകള്‍ പ്രതിഷേധത്തില്‍: കൊച്ചിയില്‍ കുടിവെള്ള വിതരണം പ്രതിസന്ധിയില്‍

January 1, 2020 - 2:36 pm

കൊച്ചി ജനുവരി 1: കൊച്ചിയില്‍ കുടിവെള്ള വിതരണം ടാങ്കര്‍ ഉടമകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിസന്ധിയില്‍. ജല അതോറിറ്റി സ്രോതസ്സുകളില്‍ നിന്ന് മാത്രമേ വെള്ളം വിതരണം ചെയ്യാവൂ എന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നു. ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താത്തതിനാല്‍ വെള്ളം കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് സമരം. മുന്നൂറോളം ടാങ്കറുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

ജനങ്ങള്‍ക്കിടയില്‍ ആശങ്ക പടര്‍ത്താനുള്ള ടാങ്കര്‍ ഉടമകളുടെ ശ്രമമാണെന്ന് ഡെപ്യൂട്ടി കളക്ടര്‍ എസ് ഷാജഹാന്‍ പ്രതികരിച്ചു. ജല അതോറിറ്റിയുടെ പക്കല്‍ ആവശ്യത്തിലധികം വെള്ളമുണ്ടെന്നും ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞു. കിണറുകളില്‍ നിന്ന് വെള്ളമെടുക്കാന്‍ ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് കുടിവെള്ള വിതരണം പ്രതിസന്ധിയിലായത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *