റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകകേസ്: 5 പോലീസുകാരെയും ഒരു ഹോംഗാര്‍ഡിനെയും സിബിഐ അറസ്റ്റ് ചെയ്തു

February 18, 2020 - 1:35 pm

കൊച്ചി ഫെബ്രുവരി 18: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ അഞ്ച് പോലീസുകാരെയും ഒരു ഹോം ഗാര്‍ഡിനെയും സിബിഐ അറസ്റ്റ് ചെയ്തു. എഎസ്ഐമാരായ റെജിമോന്‍, റോയി പി വര്‍ഗീസ്, പൊലീസുകാരായ ജിതിന്‍ കെ ജോര്‍ജ്ജ്, സഞ്ജീവ് ആന്റണി, നിയാസ്, ഹോം ഗാര്‍ഡ് ജയിംസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൊച്ചി സി ജെ എം കോടതിയില്‍ ഹാജരാക്കും.

സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര്‍ 2019 ജൂണ്‍ 21നാണ് പീരുമേട് സബ് ജയിലില്‍ വച്ച് മരിച്ചത്. കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും അത് ശരിവച്ചു. രാജ്കുമാറിന്റെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *