റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈറസ് ബാധ തടയുന്ന മാസ്‌കുകള്‍ വീട്ടില്‍ നിര്‍മ്മിക്കുന്ന വിധം വിവരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

April 4, 2020 - 5:07 pm

ന്യൂഡല്‍ഹി

കൊറോണ വൈറസ് പകരുന്ന ഈ സാഹചര്യത്തില്‍ ജനങ്ങള്‍ വീട്ടിലും മാസ്‌കുകള്‍ ധരിക്കണമെന്ന് സര്‍ക്കാറിന്റെ ശുപാര്‍ശ. അതിനായി വീടുകളില്‍ തന്നെ മാസ്‌കുകള്‍ നിര്‍മ്മിക്കണമെന്നും അറിയിച്ചു. മാസ്‌കുകളടെ ലഭ്യത കുറവും രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യങ്ങളെയും പരിഗണിച്ചാണ് ഇത്തരം തീരുമാനം. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരോ ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവരോ കോവിഡ് 19 രോഗികളോ രോഗ നിരീക്ഷണത്തിലുള്ളവരോ ഇത്തരം മാസ്‌കുകള്‍ ഉപയോഗിക്കരുതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് കഴുകാവുതും പുനരുപയോഗിക്കാന്‍ കഴിയുതുമായ മാസ്‌കുകള്‍ അവരവരുടെ വീടുകളില്‍ തന്നെ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് പ്രിന്‍സിപ്പല്‍ സൈന്റിഫിക് അഡ്വയ്‌സറുടെ ഓഫീസിലെ മുതിര്‍ ഉപദേഷ്ടാവ് ഡോ.ഷൈല്‍ജ വൈദ്യ ഗുപ്ത പറഞ്ഞു. മാസ്‌കുകളുടെ ഉപയോഗത്തിലൂടെ വായുവില്‍ ഉള്ള കൊറോണ വൈറസ് നമ്മുടെ ശ്വസനവ്യവസ്ഥയിലേക്ക് പ്രവേശിക്കുന്നത് ഒരു പരിധിവരെ തടയുന്നു. ഇന്ത്യയിലെ ജനസാന്ദ്രത കൂടുതലുള്ള ദേശങ്ങളിലുള്ളവര്‍ക്കാണ് ഇത്തരം മാസ്‌കുകള്‍ മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നത്.

എങ്ങനെയാണ് ഫേസ് മാസ്‌കുകള്‍ നിര്‍മ്മിക്കേണ്ടതെന്ന് താഴെ പറയുന്നു.
മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ 100% കോട്ടണ്‍ തുണി തന്നെ ഉപയോഗിക്കേണ്ടതാണ് (നിറം ബാധകമല്ല). ഇതിനായി മുതിര്‍വര്‍ക്കായി 7×5 ഇഞ്ചും കുട്ടികള്‍ക്ക് 7×5 ഇഞ്ചിലുമാണ് തുണി എടുക്കേണ്ടത്. അതിനു ശേഷം മുറിച്ചെടുത്ത തുണിയില്‍ 1.5×5 എ അനുപാതത്തില്‍ ഒരു തുണി കഷ്ണം വെച്ച് അഗ്രഭാഗത്ത് തയ്ക്കുക. എന്നിട്ട് 3 പ്ലീറ്റ് ഉണ്ടാക്കി (ഓരോ പ്ലീറ്റിനും 1.5 ഇഞ്ച് എന്ന അനുപാതത്തില്‍) തയ്ക്കുക. അപ്പോള്‍ തുണിയുടെ നീളം 9- ല്‍ നിന്നും 5 ഇഞ്ചിലേക്ക് കുറയുന്നു. അതിനുശശേഷം 40 ഇഞ്ച് നീളത്തില്‍ 2 തുണി താഴെയും മുകളിലായും വച്ച് തയ്ക്കുക. ഇങ്ങനെയാണ് ഫേസ് മാസ്‌ക് നിര്‍മ്മിക്കേണ്ടത്.

ഇത്തരം മാസ്‌കുകള്‍ വൃത്തിയാക്കുന്നതിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ചൂടൂവെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയായി കഴുകിയ ശേഷം 5 മണിക്കുറെങ്കിലും വെയില്‍ കൊണ്ട് ഉണങ്ങണം. വെയിലില്ലാത്ത സാഹചര്യമാണെങ്കില്‍ 10 മിനിറ്റ് പ്രഷര്‍ക്കുക്കറിലോ അല്ലെങ്കില്‍ 15 മിനിട്ട് ഉപ്പിട്ട തിളച്ച വെള്ളത്തിലോ വൃത്തിയാക്കുക. അതുമല്ലെങ്കില്‍ വെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയായി കഴുകി അയേണ്‍ ചെയ്യുക.
ഈ രീതിയിലാണ് മാസ്‌കുകള്‍ വൃത്തിയാക്കി ഉപയോഗിക്കേണ്ടത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *